കടലിൽവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. ചെറിയതുറ ബീമാപള്ളി കോളനിയിൽ പരേത രായ ജെറോണിൻ്റെയും ഫിലോമിനയുടെയും മകൻ ആൽബി (49) യുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെതുടർന്ന് പോലീസ് ബോട്ടിലെത്തി മൃതദേഹം കരയ് ക്കെത്തിച്ചു. ശനിയാഴ്‌ച വൈകിട്ടോടെയായിരുന്നു ചെറിയതുറ ഭാഗത്തുനിന്ന് ആൽബിയെ കടലിൽവീണ് കാണാതായത്. ഞായറാഴ്‌ച ഉച്ചയോടെ ചെറിയതുറ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

Related Posts