ജിഎസ്‌ടി ഭേദഗതിയിലെ പുതിയ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി സാധനങ്ങൾക്ക് വില കുറയും. നാളെ മുതൽ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. പായ്ക്കു ചെയ്‌ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയും. ഇലക്ട്രോണിക്‌സ്, ഉപകരണങ്ങൾ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, തുടങ്ങി സാധാരണക്കാർ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും വില കുറച്ച് നൽകിയാൽ മതിയാകും.

ഉപഭോക്ത്യ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചു കഴി ഞ്ഞു. നേരത്തേ വിൽപ്പനയ്‌ക്കെത്തിയ ഉത്പന്നങ്ങളിൽ പരിഷ്‌കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, കൺസ്യൂമർ ഉത്പന്നങ്ങളുടെയും വിലയിലും വലിയ അന്തരമുണ്ടാകും.

പുതിയ പരിഷ്കരണം വരുന്നതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതുവഴി ലഭിക്കുക. ഇടത്തരം വാഹനങ്ങളുടെ ജിഎസ്‌ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർ നിർമാണ കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയാറായി കഴിഞ്ഞു. പല കമ്പനികളും പുതുക്കിയ വിലകളും ഇതിനോടകം പ്രഖ്യാപിച്ചു.

Related Posts