ഇസ്രയേലിലും ഇറാനിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെത്തന്നെ തുടരണം.
എംബസി അധികൃതരും നോര്‍ക്കയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. ഇറാൻ, ഇസ്രയേൽ അധികൃതരുമായി എംബസികൾ നിരന്തരസമ്പർക്കത്തിലാണെന്നും പ്രസ്താവനയിൽ അറിയിച്ചു. സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനുമായി ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ നമ്പരുകളിലോ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്കിലോ ബന്ധപ്പെടണം.
ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ: + 97254-7520711, +97254-3278392, ഇമെയിൽ: cons1.telaviv@mea.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഇറാനിലെ ടെഹ്റാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ: +989128109115, +989128109109, : consular@indianembassytehran.com.