സ്വർണ്ണവില കുറഞ്ഞു. സർവകാല റെക്കോർഡിലെത്തിയ സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്‌ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയുമായിരുന്നു വില. 22 കാരറ്റ് സ്വർണ്ണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം വെള്ളിയാഴ്ചയാണ് 74,000 രൂപ കടന്നത്. സ്വർണ്ണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമാണ് ആയത്. ഇറാൻ ഇസ്രായേൽ സംഘർഷാവസ്ഥയും ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവുമാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണ്ണവില ഉയരാൻ ഇടയാക്കുന്നത്.

Related Posts