വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിച്ചേക്കും. മുഴുവൻ മന്ത്രിമാരും തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച്‌ സത്യ പ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ വകുപ്പും എണ്ണവും സംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ല. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇത് ചർച്ച ചെയ്യും.

കെ.സി. വേണുഗോപാൽ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. . എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29നും ആദ്യ ബജറ്റ് ജൂൺ അഞ്ചിന് അവതരിപ്പിക്കാനുമാണ് നീക്കം.

Related Posts