വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നു മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.കെ.സ്റ്റാലിൻ.
ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നു പറഞ്ഞ സ്റ്റാലിൻ 2029ൽ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. പാർട്ടിയുടെ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു.
പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. പരാജയ കാരണം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.