സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. 113 ബസുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം KSRTC യാണ് ചെയ്യേണ്ടത്. വകുപ്പിൻ്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.
ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട എന്നും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നും പഠിച്ചിട്ട് മാത്രം പറയണമെന്നും മന്ത്രി പറഞ്ഞു. ഈ ബസുകൾ കൊണ്ടാണ് KSRTC ജീവിക്കുന്നതെന്ന് ആരും പറയരുത്. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കും. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.