അയനം സാംസ്കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമൻ കഥാപുരസ്കാരം എസ്.സിതാരയുടെ ‘അമ്ലം’ എന്ന കഥാസമാഹാരം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിൻ്റെ പ്രിയകഥാകാരന് സി.വി ശ്രീരാമൻ്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയതാണു അവാർഡ്.
വൈശാഖൻ ചെയർമാനും ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കെ. ഗിരീഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത് എന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
ഒക്ടോബർ പത്തിന് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ചടങ്ങിൽ വൈശാഖൻ പുരസ്കാര സമർപ്പണം നിർവഹിക്കും.