തുമ്പ പൗണ്ട് കടവിൽ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരൻ്റെ ദേഹത്ത് കല്ലിൻ്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ട്രെയിനിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.
ആർപിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന വിവരം ലഭിച്ചിട്ടില്ല. ഇത് മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്, ആർപിഎഫ് ഉദ്യോഗസ്ഥർ.