വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടൂരിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനംവകുപ്പിന് മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ വീഴ്‌ചയുണ്ടായോ എന്നും പരിശോധിക്കും. നാട്ടുകാരുടെ ആരോപണം ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാനകൾ എത്തിയത് സോളാർ ഫെൻസിംഗ് തകർത്താണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ല. പുതിയ മാർഗങ്ങൾ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 ന് യോഗം ചേരും. കൂടുതൽ ആർആർടികളെ പ്രദേശത്ത് നിയോഗിക്കും. കാട്ടാനകളെ പിടികൂടാനോ ഉൾവനത്തിലേക്ക് തുരത്താനോ ഉള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts