മുണ്ടൂർ പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. അതേസമയം ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും. അലൻ്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മുണ്ടൂരിലും പ്രദേശത്തും ദിവസങ്ങളായി 3 ആനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം. മുണ്ടൂരിലും പരിസരപ്രദേശത്തും ഒരാഴ്ചയോളമായി കാട്ടാനകളിറങ്ങി നിലയുറപ്പിച്ചിരുന്നു.
ഇന്നലെ വൈകി കടയിൽ പോയി മടങ്ങുകയായിരുന്ന കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻ്റെ മകൻ അലൻ (24), അമ്മ വിജയ ഇവരുടെ മാതാവ് എന്നിവരെയാണ് ആനക്കൂട്ടം ആക്രമിച്ചത്. അലൻ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അമ്മ മൊബൈലിൽ വിളിച്ചുപറഞ്ഞതോടെയാണ് സ്ഥലവാസികൾ സംഭവമറിഞ്ഞത്.