കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മറ്റന്നാൾ വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. 45 കോ​ടി രൂ​പ ചെ​ല​വ​ഴിച്ച് പ​ത്തേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്, അ​ത്യാ​ധു​നി​ക ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​നം, പ​വ​ലി​യ​ൻ സ​മു​ച്ച​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക എ​ൽ​ഇ​ഡി ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്തെ പ്ര​മു​ഖ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഫ്ല​ഡ്‌​ലൈ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള സി​ഗ്നി​ഫൈ (ഫി​ലി​പ്സ്) ആ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ ക​മ്പ​നി.

Related Posts