രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപഹസിച്ച സംഭവത്തിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീഷണൽ ഒന്നാം സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേസിൽ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യരടക്കം ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് കേസിലെ ഒന്നാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്.

Related Posts