തിരുവനന്തപുരം തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിനിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts