ഐവിന്‍ ജിജോ (24) എന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. നെടുമ്പാശ്ശേരി പോലീസ് ഇരുവരെയുംചെയ്തിട്ടുണ്ട്.

ഇവര്‍ വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. ഐവിന്‍ ജോലി ചെയ്തിരുന്നത് വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് . രാത്രി 10 ന് ഡ്യൂട്ടിക്ക് കയറാനായി പോകവേ നായത്തോട് വെച്ചാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്.

അൽപം താമസിക്കുമെന്നും റോഡിൽ ഒരു തർക്കമുണ്ടായതായും ഐവിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി ഐവിൻ്റെ അയൽവാസിയായ ജോസ് പറയുന്നു. ഐവിൻ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒമ്പതരയോടെയാണ്. 9.50-ന് തർക്കമുണ്ടായതായി സ്ഥാപനത്തിലേക്ക് വിളിച്ചുപറഞ്ഞു. തർക്കത്തിൻ്റെ ദൃശ്യങ്ങൾ ഐവിൻ തൻ്റെ മൊബൈലിൽ പകർത്തിയിരുന്നതായാണ് അറിവ്.

ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി മുൻപരിചയം ഉണ്ടായിരിക്കാൻ സാധ്യതയില്ലെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ കാറിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പോലീസ്. അങ്കമാലിയിലെ ആശുപത്രിയിലാണ് ഐവിൻ്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts