കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ‘കാലിക്കറ്റ് ടെക്സ്റ്റൈൽ’ സിൽ വൻ തീപിടിത്തം. വൈകുന്നേരം 5 മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയിൽ അപകട സമയത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
3 നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ മറ്റു കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. തീപിടിത്തത്തെ തുടർന്ന് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ബസ്സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ മുഴുവൻ കടകളിലുമുള്ളവരെ പോലീസ് ഒഴിപ്പിച്ചു.