വിൽപ്പനയ്ക്കായി കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി കാരന്തൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയിൽ മുഹമ്മദ് ഇബാൻ (22), മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ മുഹമ്മദ് റാഫി (21) എന്നിവരെ സിറ്റി നർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെ അധികച്ചുമതലയുള്ള ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്.

ഞായറാഴ്‌ച പുലർച്ചെ 5 ന് ബെംഗളൂരുവിൽ നിന്ന് കാറിൽ വരുകയായിരുന്ന ഇവരെ ഓവുങ്ങരയിൽ കുന്ദമംഗലം എസ്പെഐ എ. നിധിൻ അറസ്റ്റുചെയ്തു. കാറിന് പിൻവശത്തെ സീറ്റിൽ ഇടതുവശത്ത് ഘടിപ്പിച്ച മാഗ്‌നറ്റിക് ബോക്‌സിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. ഇവരിൽ നിന്ന് ഒരു ഫോണും പിടികൂടി. രാസലഹരി മൊത്തമായി ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന് ജില്ലയിലെ പലഭാഗങ്ങളിലേക്കും എത്തിച്ചുകൊടുക്കുകയും ചില്ലറവിൽപ്പന നടത്തുകയും ചെയ്യുന്ന ലഹരിമാഫിയാസംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Related Posts