മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഓട്ടോറിക്ഷകളിലെ യാത്ര സൗജന്യമാക്കാനുള്ള സ്റ്റിക്കർ തീരുമാനം ഉപേക്ഷിച്ച് സർക്കാർ. ​ഓട്ടോത്തൊഴിലാളികളുമായി ഗതാ​ഗതമന്ത്രി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. യാത്രയിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് ഓട്ടോറിക്ഷയിൽ യാത്രക്കാർ കാണുന്ന വിധത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നായിരുന്നു ഗതാഗത കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ.

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ മാർച്ച് 1 മുതൽ നിര്‍ബന്ധമാക്കും എന്നായിരുന്നു ഉത്തരവ് ഇറക്കിയത്. ടൂറിസ്റ്റുകൾക്കു വേണ്ടി ഇംഗ്ലിഷിലും എഴുതണമെന്നായിരുന്നു നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് നിർദേശം നൽകിയത്. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ടെസ്റ്റിന് ഇത് കർശന വ്യവസ്ഥയുമാക്കിയിരുന്നു.

Related Posts