സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഇന്നത്തെ വിലപ്രകാരം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8973 രൂപയും പവന് 71,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6730 രൂപയും പവന് 53,840 രൂപയുമാണ്. 4 ദിവസത്തെ തുടര്‍ച്ചയായ ഇടിവിലൂടെ 2,680 രൂപയാണ് പവന് കുറഞ്ഞത്, ഗ്രാമിന് 335 രൂപയും കുറഞ്ഞു. ആഗോള വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം സ്വര്‍ണ്ണവിലയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.

Related Posts