കണ്ണൂര്‍ കേളകം മലയമ്പാടിയില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്. മലയമ്പാടിയിലെ മരണ വീട്ടില്‍ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച ഓട്ടാ ടാക്‌സിയാണ് മറിഞ്ഞത്. വാഹനം നിയന്ത്രണം വിട്ട് മറിയാന്‍ കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ്. ഓട്ടാ ടാക്‌സി മറിഞ്ഞത് അന്‍പത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ്. ഓട്ടോ ടാക്‌സി അപകടത്തില്‍ ഡ്രൈവറടക്കം 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Posts