ഉപ്പുതറയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷ് കൊലപ്പെടുത്തിയെന്ന് നിഗമനം. വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് രജനിയെ വീട്ടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
ഉടനെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ കുടുംബകലഹം പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.