ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ (DBTA), പ്രസിഡണ്ട് ഡോ.സുഷമ ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. മദ്രാസ് സർവകലാശാല യുമായി സഹകരിച്ച് 2026 ജനുവരി 9ന് രാവിലെ 9.30 മുതൽ ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല നടക്കും.
ഈ ശില്പശാല തമിഴ് – കന്നഡ – തെലുങ്ക് വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ – സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഈ മൂന്നു ഭാഷകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പണ്ഡിതർ, എഴുത്തുകാർ, വിവർത്തകർ, അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഭാഷാപ്രേമികൾ എന്നിവർ പങ്കെടുക്കും. 2026 ജനുവരി 10ന്, ചെന്നൈ മലയാളം വിദ്യാലയം ഹൈസ്കൂളിൽ തമിഴ് – മലയാളം വിവർത്തന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. അന്തർ-ദ്രാവിഡ ഭാഷാ സൗഹൃദവും സാഹിത്യ ഐക്യവും വളർത്തുക എന്ന ദൗത്യം തുടർന്നുകൊണ്ടാണ് ഈ പരിപാടി.
ശില്പശാലകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. മദ്രാസ് സർവ്വകലാശാലയിലെ ശില്പശാല ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്യും. വസന്ത് ഹെഗ്ഡെ അതിഥിയും ഡോ. രംഗസ്വാമി കൺവീനറുമാണ്. ഡോ. തമിഴ് ശെൽവി, തമിഴ് – കന്നട; ഡോ. വിസ്തലിശങ്കരറാവു തമിഴ് – തെലുങ്ക് വിവർത്തനത്തെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.
മലയാളം വിദ്യാലയം ഹൈസ്കൂളിൽ ഡോ. സി. ജി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യും. ഡോ. രവീന്ദ്ര രാജയും ഡോ. എം. രംഗസ്വാമിയുമാണ് അതിഥികൾ. എസ്.അനിൽകുമാർ, എസ്. ശ്രീകുമാർ തമിഴ് മലയാളം വിവർത്തനത്തെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ അംഗങ്ങൾക്കും അംഗമല്ലാത്തവർക്കും വിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാമെന്നു ഡോ. സുഷമാ ശങ്കർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് – 9901041889, 8147212724.