കേരളത്തിലേക്കുൾപ്പെടെയുള്ള കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും. 5-15% വരെയുള്ള നിരക്കിളവാണ്‌ ലഭ്യമാവുക. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു നിരക്കിളവ് നടപ്പിലാക്കിയത്. വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും നിരക്കിളവ് ബാധകമല്ല. അംബാരി ഉത്സവ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, അംബാരി ഡ്രീം ക്ലാസ്, നോൺ എസി സ്ലീപ്പർ, നോൺ എസി രാജഹംസ സർവീസുകൾക്കാണ് നിരക്കിളവു പ്രഖ്യാപിച്ചത്.

Related Posts