മുൻ ബിഗ് ബോസ് താരവും കന്നഡ നടിയുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവ വ്യവസായി വൈശാഖ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിലാണ് സംഭവം. സംഭവസമയത്ത് നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി സന്ദേശം അയച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

സന്ദേശം ലഭിച്ച ഉടൻ കൃഷി വിവരം വൈശാഖിൻ്റെ കുടുംബാംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്. ബന്ധുക്കൾ ഫ്ലാറ്റിലെത്തുമ്പോഴേക്കും വൈശാഖ് മരിച്ചിരുന്നു. വൈശാഖിൻ്റെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അതേസമയം, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ വൈശാഖ് മുൻപ് അറസ്റ്റിലായിരുന്നുവെന്നും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നുവെന്നും പോലീസ് രേഖകൾ വ്യക്തമാക്കുന്നു.

Related Posts