ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിൽ തുറന്ന അതൃപ്തിയുമായി റെജി ചെറിയാൻ എംഎൽഎ. നിയമസഭയിൽ അനുകൂല മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതായി പുറത്തുവന്ന പരാമർശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വള്ളംകളി നടക്കുന്ന ജൂൺ 29-ന് പ്രാദേശിക അവധി അനുവദിക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടപ്പോൾ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് “ഒരു കാരണവശാലും അവധി നൽകില്ല” എന്ന് പറയുന്നതായി പുറത്തുവന്ന ദൃശ്യങ്ങൾ വിവാദമായി.
മുഖ്യമന്ത്രിയുടെ പരാമർശത്തിൻ്റെ പശ്ചാത്തലം അറിയില്ലെന്നും, മുന്നണി എംഎൽഎ എന്ന നിലയിൽ ഇക്കാര്യം നേരിട്ട് അദ്ദേഹത്തോട് ചോദിക്കുമെന്നും റെജി ചെറിയാൻ വ്യക്തമാക്കി.
സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. കെ.യു.ജനീഷ് കുമാറും ബിനീഷ് കോടിയേരിയും വീഡിയോ പങ്കുവെച്ച് വി.ഡി.സതീശനെ വിമർശിച്ചു.