ബാലരാമപുരം കോട്ടുകാൽകോണത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദീപക് എന്ന കുട്ടിയെയാണ് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി കിണറ്റിൽ വീണതാണോ, മറ്റേതെങ്കിലും സാഹചര്യമാണോ മരണത്തിന് പിന്നിലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts