തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും പലപ്പോഴും മഞ്ഞുപുതച്ച നിലയിലാണ്. ഇവിടെ കനത്ത തണുപ്പാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെ അപേക്ഷിച്ച് തണുപ്പ് ഇത്തവണ കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില്‍ എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുവാനാണ് സാധ്യത.

സൈലന്‍റ് വാലി, ചെണ്ടുവര, സെവന്‍മല, നല്ലതണ്ണി എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, നല്ലതണ്ണി, സെവന്‍മല എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയ്‌തത്‌ മൂലം മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. രണ്ട് മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്തത് കാരണം മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

Related Posts