ജമ്മു മേഖലയിലെ അസ്രാറാബാദ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ആറ് വയസുകാരനാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് റൈഫിള്‍ സ്‌കോപ്പ് കിട്ടിയത്. റൈഫിള്‍ സ്‌കോപ്പുമായി കുട്ടി കളിക്കുന്നത് കണ്ട രക്ഷിതാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. സാംബ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജമ്മു കാശ്‌മീർ പൊലീസ് മേധാവി അറിയിച്ചു.

Related Posts