ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) നേതാവിന് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. തൊഴിലാളി സംഘടനയുടെ നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അജ്ഞാത ആക്രമണകാരികളാണ് ഷിക്ദാറിനെ വെടിവെച്ചതെന്ന് സൊനാഡംഗ പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിൽവെച്ച് അജ്ഞാത ആക്രമണകാരികളുടെ വെടിയേറ്റാണ് ഉസ്മാൻ ഹാദി മരിച്ചത്. സംഭവത്തിന് നാലു ദിവസം കഴിഞ്ഞാണ് ഷിക്ദാറിനും വെടിയേൽക്കുന്നത്.