സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരിച്ചതായി ഊർജ്ജ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് റാസ് തനൂറയിൽ അപകടമുണ്ടായത്. മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഊർജ്ജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

Related Posts