ഇറാൻ – അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, പാക്കിസ്ഥാൻ വൻ സൈനിക വിന്യാസവുമായി രംഗത്ത്. ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും 8,000 സൈനികരെയും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദി അറേബ്യയ്ക്ക് കൈമാറി. സൗദിയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പാക്കിസ്ഥാൻ സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം രണ്ടു രാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം, ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കണമെന്നാണ് വ്യവസ്ഥ.

Related Posts