പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിണറായി വിജയന്‍ തന്നെയാകുന്നതില്‍ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വലിയ തിരഞ്ഞെടുപ്പ് തോല്‍വിയാണ് പാര്‍ട്ടിക്ക് ഉണ്ടായതെന്നും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു. തന്നെ പാര്‍ട്ടി എവിടെ തഴഞ്ഞുവെന്നാണ് പറയുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു.

Related Posts