ഗതാഗത മന്ത്രി ഗണേഷ് കുമാർ തന്നോട് മാപ്പു പറഞ്ഞു ഇനി വിവാദവുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ല പുതിയ വെളുപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും വിവാദങ്ങളുമായി ഇനി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ആണ് ബിന്ദു മേനോൻ അറിയിച്ചു.
ഇതൊരു കുടുംബ പ്രശ്നമാണെന്നും ഗണേഷ് കുമാർ ഇന്ന് രാവിലെ തന്നെ ഫോണിൽ വിളിച്ചുവെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ഗണേഷ് പറഞ്ഞതായി ബിന്ദു വെളുപ്പെടുത്തി. തനിക്ക് അദ്ദേഹം മാപ്പു പറയണമെന്നേ ഉള്ളു എന്നും തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചത് എന്നും അത് അദ്ദേഹത്തോട് ഇഷ്ടം ഉണ്ടായതുകൊണ്ടാണെന്നും ബിന്ദു മേനോൻ പറഞ്ഞു.