അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ശക്തമായ നിരവധി സ്‌ഫോടനങ്ങളുണ്ടായതായി വിവരം. ഇത് പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണം ആണെന്നാണ് സൂചന. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍, വെടിവപ്പിന് ശേഷം ‘ഭീകരാക്രമണത്തില്‍ പങ്കെടുത്ത 30 ഭീകരരെ നരകത്തിലേക്ക് അയച്ചു’ എന്ന് പാകിസ്ഥാനിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി സംഭവിച്ച സ്‌ഫോടനങ്ങളില്‍ ആർക്കെങ്കിലും അപകടം സംഭവിച്ചോ എന്ന് ഇതുവരെ പ്രാദേശിക ഭരണകൂടം വിവരം പുറത്തുവിട്ടിട്ടില്ല. നാശനഷ്‌ടങ്ങളോ മരണങ്ങളോ ഉണ്ടായതായി അറിവില്ലെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. സംഭവത്തില്‍ താലിബാൻ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപായ സൈറനുകള്‍ മുഴങ്ങിയതോടെ സ്ഥലത്തെ താമസക്കാരും വിദേശികളും സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.

Related Posts