കർണാടക ആർടിസി ബസും കേരള ആർടിസി സിഫ്റ്റ് ബസും കൂട്ടിയിടിച്ചു. കർണാടകയിലെ ഹാസനിൽ നിന്ന് ഏറണാകുളത്തേക്കു പോവുകയായിരുന്ന കർണാടക ആർടിസി ബസും കണ്ണൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ കൊയിലാണ്ടി ദേശീയ പാതയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ഏതാനും പേർക്കു പരിക്കുപറ്റി.
പരിക്കുകൾ ഗുരുതരമല്ല. നാട്ടുകാർ ബസിനുള്ളിൽ ഉണ്ടായിരുന്നവരെ എമർജൻസി വാതിൽ വഴി പുറത്തിറക്കി. അപകടത്തെത്തുടർന്നു നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് അടുത്തുള്ള മതിലിൽ ഇടിച്ചു നിന്നു. മുൻഭാഗം പൂർണമായും തകർന്നു. കർണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനു സമീപത്തേക്ക് ഇടിച്ചുകയറി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.