മന്ത്രി കെ. ബി. ഗണേശ് കുമാറിനെരെ ഭാര്യ പരാതി നൽകിയാൽ മാത്രം കേസെ‌ടുക്കാമെന്ന നിലപാടിൽ പൊലീസ്. ഗാർഹിക പീഡനത്തിലോ കയ്യേറ്റത്തെക്കുറിച്ചോ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്കും ‌ഡിജിപിക്കും ബിന്ദുമേനോൻ്റെ വെളിപ്പെടുത്തലിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. ഗണേശിൻ്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ഭാര്യ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

Related Posts