കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി അനുവദിച്ച് ഉത്തരവിറങ്ങി. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം ലഭിച്ചത്.

നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യൂ വകുപ്പാണ് പുറത്തിറക്കിയത്. വൈകിട്ടോടെയാണ് സർക്കാർ ഉത്തരവ് പുറത്ത് വന്നത്. നിയമനത്തിൻ്റെ തുടർനടപടികൾ സ്വീകരിക്കാനുള്ള ചുമതല ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് നൽകിയിരിക്കുന്നത്.

നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് കുടുംബം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് സർക്കാർ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിരഞ്ജനയ്ക്ക് നിയമനം അനുവദിച്ചത്. ഇതോടെ നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

Related Posts