ഒന്നാം തീയതിയും മദ്യം നല്‍കാം. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ടൂറിസ്റ്റ് കാര്യങ്ങള്‍ക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാമെന്നതുള്‍പ്പെടെ പുതുക്കിയ മദ്യനയത്തിനാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അന്തര്‍ദേശീയ സമ്മേളനം, വിവാഹം, എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്.

മദ്യം ഇവിടങ്ങളില്‍ നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാട്ടി എക്‌സൈസ് കമ്മീഷണറുടെ അനുമതി തേടണം. പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കാനാകില്ല. ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം എന്നാണ് നിര്‍ദേശം. കള്ള് ഷാപ്പുകളുടെ 400 മീറ്റര്‍ ദൂരപരിധി ദൂരപരിധി തുടരും പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും.

Related Posts