സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. 2 ജില്ലകളില്‍ റെഡ് അലര്‍ട്ടും 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രണ്ടു ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയുമാണ് ലഭിക്കുക. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട, ശക്തമോ അതിശക്തമോ ആയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Related Posts