ഭൂമി പൊതു ആവശ്യത്തിനായി ഏറ്റെടുക്കുമ്പോൾ പുനരധിവാസമോ ബദൽ ഭൂമിയോ നൽകൽ നിർബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്ക് മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
പുനരധിവാസ പദ്ധതികൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജെ ബി പർദിവാല എന്നിവരുടെ വിധിക്കെതിരെ ബഞ്ച് ഉത്തരവിട്ടു. 1992ലെ നയപ്രകാരം ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി.