പാകിസ്താന്‍ ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജൻ്റയി സേവനം അനുഷ്ടിക്കുകയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ ശരീരത്തില്‍ ഡ്രോണിൻ്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സൈന്യത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്‌ഠിച്ചിരുന്ന സുരേന്ദ്ര സിങ്ങിന് 2 മാസം മുൻപാണ് ഉദ്ദംപൂരിലെത്തിയത്. അദ്ദേഹം അവസാനമായി സ്വദേശമായ ജുത്തുനു സന്ദർശിച്ചത് ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 20 ന് അദ്ദേഹം പുതിയ വീടിൻ്റെ താമസ ചടങ്ങിന് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ സീമയും ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. സീമയുടെ മുത്തച്ഛൻ മരിച്ചതിന് തുടർന്ന് 10 ദിവസങ്ങൾക്ക് മുൻപ് അവർ നാട്ടിലേക്ക് പോയിരുന്നു. സുരേന്ദ്ര സിങ്ങിൻ്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ സീമയെ ആശുപത്രിയിലാണ്. വർധിക, ദക്ഷ് എന്നിവർ ഇവരുടെ മക്കളാണ്.

സുരേന്ദ്ര സിംഗിൻ്റെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചിച്ചു. ഞായറാഴ്‌ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സർക്കാർ അറിയിച്ചു.

Related Posts