പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഉടലെടുത്തത് കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് പ്രതിസന്ധി ഉണ്ടാകില്ല. ഇന്ത്യ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത്.
ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ഇന്ത്യയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം