സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തി വരുന്ന സമരം ഫലം കണ്ടു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.

അഹോരാത്രം കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരെന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു. നഴ്‌സുമാര്‍ ഇല്ലാതെ ആശുപത്രികള്‍ നടത്താന്‍ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവര്‍ത്തിക്കുന്നത്.

Related Posts