ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ബേഗൂർ മൈലസന്ദ്ര ഗുരുമന്ദിരത്തിലും, സർജാപുര ശ്രീനാരായണ നഗർ ഗുരുദേവ-ആയപ്പ ഗുരുമന്ദിരത്തിലുമായി നടത്തിയ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സർവ്വ ഐശ്വര്യദായികയായ ആറ്റുകാലമ്മയ്ക്ക് കേരളത്തിൽ പോയി പൊങ്കാല സമർപ്പിക്കുവാൻ കഴിയാത്ത ബംഗ്ലൂർ നിവാസികളായ ഭക്തർക്കു തനതായ രീതിയിൽ തന്നെ പൊങ്കാല സമർപ്പിക്കുവാൻ സാധിച്ചു.
ആറ്റുകാൽ ക്ഷേത്രത്തിൽ ഭണ്ടാര അടുപ്പിൽ നിന്ന് അഗ്നിപകരുന്ന അതേസമയത്ത് തന്നെ ഗുരുമന്ദിര ക്ഷേത്രാങ്കണങ്ങളിൽ സജ്ജമാക്കിയ ദേവീമണ്ടപത്തിലെ പൂജയ്ക്ക് ശേഷം ഭണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകർന്നു പ്രത്യേകം സജ്ജമാക്കിയ ദേവി പീഠത്തിൽ ശക്ത്യാരാധനയ്ക്ക് ശേഷം മാതൃപൂജയും അതേത്തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിലെ സമയപ്രകാരം പൊങ്കാല നിവേദ്യ സമർപ്പണവും അന്നദാനവും ഇരു ഗുരുമന്ദിരങ്ങളിലും നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി.
മൈലസാന്ദ്രയിലെ ഗുരുമന്ദിരത്തിൽ നടന്ന വിശേഷാൽ പൊങ്കാല പൂജകൾക്ക് വിപിൻ ശാന്തി, രമാകാന്ത് ശാന്തി എന്നിവർവർ കാർമ്മീകത്വം വഹിച്ചു. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ സജി എസ്, മനോജ് എസ്, ബിനു കെ, ജോയിൻ്റ് സെക്രട്ടറിമാരായ അനില്‍കുമാര്‍, ജെ പ്രമോദ്, ഷൈജു എസ്, ക്ഷേത്രകമ്മറ്റി വൈസ് ചെയർമാൻ വിശ്വനാഥൻ കെ, മെമ്പർ ഇൻ ചാർജ്മാരായ അനിൽകുമാർ, സുധീഷ് കുമാർ, ശ്രീജ സുഗതൻ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ മൈലസാന്ദ്രയിലെ പൊങ്കാല സമർപ്പണത്തിന് നേതൃത്വം വഹിച്ചു.
സർജാപുര ഗുരുദേവ-ആയപ്പ ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൊങ്കാല പൂജകൾക്ക് ആധിഷ് ശാന്തി, ഷിജില്‍ ശാന്തി എന്നിവർ കാർമ്മീകത്വം വഹിച്ചു. സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി ഷിനൂൺ ക്ഷേത്രകമ്മറ്റി വൈസ് ചെയർമാൻ ഉണ്ണികൃഷ്ണന് മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ സർജാപുര ഗുരുദേവ-ആയപ്പ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിന് നേതൃത്വം വഹിച്ചു.
ഉച്ചയ്ക്ക് 01:30 ന് ശേഷം നടന്ന അന്നദാനത്തോടെ ചടങ്ങുകൾ സമംഗളം പര്യവസാനിച്ചതായി സമിതി ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ അവർകൾ അറിയിച്ചു.