സുവർണ്ണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം “ജോസ് ആലുക്കാസ് വർണ്ണങ്ങൾ’ 25” കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിപുലമായി ആഘോഷിച്ചു. നിർധനരായ ഏഴ് യുവതി – യുവാക്കളുടെ സമൂഹ വിവാഹവും, മൂന്ന് കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.

മുൻമന്ത്രിയും, കെ.ആർ.പുരം എം.എൽ.എയുമായ ബി.എ.ബസവരാജ് ഓണാഘോഷവും, ജോസ് ആലുക്കാസ് എം.ഡി.ജോൺ ആലുക്കാ സമൂഹ വിവാഹവും ഉത്ഘാടനം ചെയ്തു. ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിച്ച ഫ്യൂഷൻ മെഗാ ഷോ, എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

സോൺ ചെയർമാൻ ടോണി കടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ.പി.ശശിധരൻ, ജില്ലാ അധ്യക്ഷൻ സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ.എസ്.മഞ്ജുനാഥ്, സോൺ സെക്രട്ടറി ദിവ്യ രാജ്, ഫിനാൻസ് കൺവീനർ അനീഷ് മറ്റം എന്നിവർ പങ്കെടുത്തു.

Related Posts