ഏഷ്യാകപ്പ് ട്വൻ്റി-20 ക്രിക്കറ്റ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനൽ ബർത്ത് ഉറപ്പിക്കാം. സൂപ്പർ ഫോറിൽ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തപ്പോൾ ബംഗ്ലാദേശ് ത്രില്ലർ പോരാട്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റിന് ശ്രീലങ്കയെ അട്ടിമറിച്ചു.

Related Posts