ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ. മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. എം.ആർ.പൂവമ്മ, ടി.കെ.വിശാൽ, വിത്യ രാംരാജ്, ടി.എസ്. മനു എന്നിവരടങ്ങിയ സംഘം 3:14.46 മിനിറ്റിൽ ഫിനിഷ് ചെയ്താണ് രണ്ടാം സ്ഥാനത്തെത്തിയത്. ബഹ്‌റൈൻ സ്വർണവും വിയറ്റ്നാം വെങ്കലവും നേടി.

വനിതകളുടെ 10,000 മീറ്ററിലും ഇന്ത്യ മെഡൽ നേടി. 32:50.05 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയ സീമ വെങ്കല മെഡലിനുടമയായി. ഈ ഇനത്തിൽ 16 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്.

Related Posts