കേരള സമാജം (റജി.) ബെംഗളൂരു മാഗഡി റോഡ് സോൺ, ലയൺസ് ക്ലബുമായി സഹകരിച്ച് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. സുങ്കതഘട്ടയിലെ മാഗഡി മെയിൻ റോഡിലുള്ള 3rd ക്രോസ്സ് ചന്നിഗപ്പ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാർക്കും 50 കിലോഗ്രാമിന് മുകളിൽ ശരീരഭാരമുള്ളവർക്കും രക്തദാനത്തിൽ പങ്കെടുക്കാം. കഴിഞ്ഞ ആറ് മാസത്തിനിടെ ഗുരുതരമായ അസുഖങ്ങളില്ലാത്തവരായിരിക്കണമെന്നും സംഘാടകർ അറിയിച്ചു.

രക്തദാനത്തിന് മുമ്പ് തലേദിവസം മതിയായ ഉറക്കവും നേരിയ ഭക്ഷണവും ഉറപ്പാക്കണം. ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നവർ, അടുത്തിടെ വാക്സിൻ സ്വീകരിച്ചവർ, അണുബാധയിൽ നിന്നോ ശസ്ത്രക്രിയയിൽ നിന്നോ അടുത്തിടെ സുഖം പ്രാപിച്ചവർ രക്തദാനം ഒഴിവാക്കണമെന്ന് സംഘാടകർ അറിയിച്ചു.

രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ഫോൺ: 9986060123, 9945811799

Related Posts