രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എയ്‌ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഓ​ഡി​യോ സം​ഭാ​ഷ​ണം, വാ​ട്ട്സ​പ്പ് ചാ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും ഗ​ർ​ഭഛി​ദ്ര​ത്തി​നും യു​വ​തി​യെ പ്രേ​രി​പ്പി​ക്കു​ന്ന രാ​ഹു​ലി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ൽ​കു​ക​യോ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല. ഇ​പ്പോ​ൾ യു​വ​തി​ത​ന്നെ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സ​ജ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ ആ​വ​ശ്യം.

അ​ഞ്ചു​പേ​ർ ഇ-മെ​യി​ൽ വ​ഴി അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇപ്പോൾ കേ​സെ​ടുത്തിരിക്കുന്നത്. മുമ്പ് പ​രാ​തി ന​ൽ​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​രു​ന്നി​ല്ല.

Related Posts