2025 നവംബർ 9ന് സിംഗപ്പൂരിൽ നടന്ന പ്രശസ്തമായ ഇന്റർനാഷണൽ ഡാൻസ് മത്സരത്തിൽ വെള്ളി മെഡൽ നേടി ബാംഗ്ലൂർ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഹർഷിത.
വിജിനപുരയിലെ ജൂബിലി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രതിഭാധനയായ നർത്തകിയുമായ ഹർഷിതയുടെ ശ്രദ്ധേയമായ നേട്ടം ഏവർക്കും അഭിമാനകരമായ ഒന്നാണ്.
സ്കൂൾ കാലഘട്ടം മുതൽതന്നെ നൃത്തത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ഹർഷിത, നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. തായ്ലൻഡ്, കൊറിയ, മലേഷ്യ എന്നിവിടങ്ങളിൽ ഡാൻസ് പരിപാടി അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സീ ടി വിയിലെ ‘ഡാൻസ് കർണാടക ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലേക്ക് ഇതിനോടകംതന്നെ ഹർഷിതയെ തിരഞ്ഞെടുത്തിട്ടുണ്ട്.
ശ്രീകുമാറിൻ്റെയും ലേഖയുടെയും മകളാണ് ഹർഷിത. രാമമൂർത്തിനഗർ ടി സി പാളയയിലുള്ള അക്ഷയ നഗറിലാണ് താമസം. ഹർഷിതയുടെ ചേച്ചി ഹരിതയും നല്ലൊരു നർത്തകിയാണ്.